ഒളിച്ചോടുമെന്ന പേടിസ്വപ്നമുണ്ടായിരുന്നു, ഒരാൾക്ക് വേണ്ടി വർഷങ്ങളോളം കാത്തിരിക്കുക എളുപ്പമല്ല: കീർത്തി സുരേഷ്

നിഹാരിക കെ.എസ്
വ്യാഴം, 2 ജനുവരി 2025 (10:40 IST)
വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി കീർത്തി സുരേഷ്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീർത്തിയുടെ ഭർത്താവ്. പതിനഞ്ച് വർഷം നീണ്ട പ്രണയം അടുത്ത സുഹൃത്തുക്കൾക്കാതെ മറ്റാർക്കും അറിയില്ലായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞത് തന്റെയും ആന്റണിയുടെയും മിടുക്ക് കൊണ്ടാണെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി.
 
ഒരുമിക്കുന്നത് സ്വപ്നമായിരുന്നു. പക്ഷെ സ്വപ്നമായിരുന്നെന്ന് പറയാനാകുമോ എന്നറിയില്ല. ഒളിച്ചോടുന്ന പേടിസ്വപ്നങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. വിവാഹം ഒരു ഇമോഷണൽ മൊമന്റ് ആയിരുന്നു. കാരണം ഞങ്ങളെന്നും ആ​ഗ്രഹിച്ചതാണിത്. ഒരാൾക്ക് വേണ്ടി ഒരുപാട് വർഷങ്ങൾ കാത്തിരിക്കുക എളുപ്പമല്ല. എപ്പോഴാണ് വിവാഹമെന്ന് ഒരിക്കലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒന്നിലും എന്നെ നിർബന്ധിച്ചിട്ടില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് തന്റെ ഭർത്താവെന്നും കീർത്തി സുരേഷ് പറഞ്ഞു. ‌
ആന്റണി തട്ടിൽ എന്നെ എപ്പോഴും പിന്തുണച്ചു. പെൺകുട്ടികൾക്ക് അവരുടെ അച്ഛനാണ് സൂപ്പർ ഹീറോ. അച്ഛൻ കഴി‍ഞ്ഞാൽ പങ്കാളി ആയിരിക്കണം അവരുടെ സൂപ്പർഹീറോയെന്ന് ഞാൻ കരുതുന്നു. അച്ഛനിലെ ഒരുപാട് ​ഗുണങ്ങൾ ആന്റണി തട്ടിലിൽ താൻ കണ്ടിട്ടുണ്ടെന്നും കീർത്തി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article