സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല, പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്

ചൊവ്വ, 23 മെയ് 2023 (15:16 IST)
പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്.ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യാപകമായി പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യം കീര്‍ത്തി തന്നെ വെളിപ്പെടുത്തി.
 
പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് നടി പറയുന്നത്. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍