മലയാളികൾ നെഞ്ചിലേറ്റിയ ഒരു കള്ളനുണ്ടായിരുന്നു. കേരളക്കരയാകെ മോഷണത്തിന്റെ മണം പടർന്ന ഒരു ജൂലൈ നാല്. കള്ളന്റെ പേര് മാധവൻ. മീശമാധവൻ എന്ന് നാട്ടുകാർ പറയും. മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് ആ വീട്ടിൽ മോഷ്ടിക്കാൻ കയറിയിരിക്കും അതാണ് മാധവന്റെ രീതി. മീശമാധവൻ എന്ന ഹിറ്റ് ചിത്രം ഇറങ്ങിയിട്ട് പതിനാല് വർഷം തികഞ്ഞു. മാധവന്റെ രുഗ്മിണിക്ക് പതിനാല് വയസ്സു തികഞ്ഞു.
പ്രകൃതിയും , പ്രണയവും പ്രമേയത്തിലലിഞ്ഞ് ചേർന്ന് പാട്ടുകളുടേയും , പൊട്ടിച്ചിരിയുടേയും പൂക്കാലമൊരുക്കിയ ചിത്രം. ലാൽ ജോസ് - ദിലീപ് കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളികളാസ്വദിച്ച രസക്കൂട്ടുകൾ മീശമാധവനിലും ആവർത്തിച്ചു. കൂടെയുള്ളവരും , വേർപിരിഞ്ഞവരുമായ ഒട്ടേറെ നല്ല സഹപ്രവർത്തകരോടൊപ്പമുള്ള സ്മരണകൾ പുതുക്കുന്ന സിനിമ കൂടിയാണ് മീശമാധവൻ.