കാവ്യ തിരിച്ചുവരവിനൊരുങ്ങുന്നു, പക്ഷെ ചില നിബന്ധനകളൊക്കെയുണ്ട്

Webdunia
വ്യാഴം, 9 ഏപ്രില്‍ 2015 (18:13 IST)
സിനിമയില്‍ നിന്ന് കുറച്ച് കാലമായി വിട്ടുനിന്ന കാവ്യ മാധവന്‍ വീണ്ടും സജീവമാകുകയാണ്. കാവ്യയുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. എന്നാല്‍ സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ കാവ്യ ചില നിബന്ധനകളൊക്കെ വെച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ നിബന്ധനകള്‍ അണിയറപ്രവര്‍ത്തകരെ വെട്ടിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കാവ്യയുടെ ‘ഷീ ടാക്‌സി’യാണ് ഉടന്‍ ഇറങ്ങാനുള്ള ചിത്രം. ചിത്രത്തിലെ കഥാപാത്രത്തിന്‍ കാവ്യ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നതും. ‘ഷീ ടാക്‌സി’യിലേതു പോലെ പുതിയ ചിത്രമായ ‘ആകാശവാണി’യിലും ഡബ്ബ് ചെയ്യണമെന്ന് കാവ്യ ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
 
‘ആകാശവാണി’യില്‍ ഒരു അവതാരകയുടെ വേഷത്തിലാണ് കാവ്യയെത്തുന്നത്. അതിനാല്‍ തന്നെ  മറ്റൊരാളെകൊണ്ട് ഡബ്ബ് ചെയ്യിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ക്ക് താത്പര്യം. ഇതുകൂടാതെ റിലീസിലും കാവ്യ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. ‘ആകാശവാണി’യുടെ റിലീസ് മാറ്റിവെച്ച് ‘ഷീ ടാക്‌സി’ ആദ്യം റിലീസ് ചെയ്യണമെന്നാണ് കാവ്യയുടെ ആവശ്യം. ഷീ ടാക്സി മെയ്‌ 15 ന് പ്രദര്‍ശനത്തിനെത്തും.