കത്രീന കൈഫ് - വിക്കി കൗശാല്‍ വിവാഹത്തിനു സാക്ഷ്യം വഹിക്കാന്‍ ബോളിവുഡ് സിനിമാലോകം ഒരുങ്ങി കഴിഞ്ഞു. രാജസ്ഥാനിലെ സവായ് മഥോപൂര്‍ ജില്ലയിലുള്ള സിക് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര ഹോട്ടലിലാണ് വിവാഹം നടക്കുക. ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലായാണ് വിവാഹ ആഘോഷങ്ങള്‍. ഡിസംബര്‍ ഒന്‍പതിനാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
വിവാഹത്തിനു മുന്നോടിയായി രാജസ്ഥാന്‍ വിമാനത്താവളത്തിലെത്തുന്ന കത്രീനയും വിക്കിയും വിവാഹം നടക്കുന്ന ഹോട്ടലിലേക്ക് പോകുക ഹെലികോപ്റ്ററിലാണ്. പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഉപയോഗിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത അതിഥികള്‍ക്ക് മാത്രമേ റിസപ്ഷനിലേക്ക് ക്ഷണമുള്ളൂ. മാത്രമല്ല അതിഥികളുടെ കയ്യില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് രേഖയും ഉണ്ടാകണം. ഏകദേശം 120 അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കുകയെന്നാണ് കണക്ക്.