മുരുകദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം കത്തിക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് നല്കിയ കേസ് ചെന്നൈ സിവില്‍ കോര്‍ട്ട് തള്ളി.
ഗോപി നായനാര്‍ എന്ന ആളാണ് ചിത്രത്തിനെതിരെ കേസ് നല്‍കിയിരുന്നത്. മുരുകദോസിനെതിരെയും പ്രൊഡക്ഷന്‍ മാനേജര്ക്കെതിരെയുമായിരുന്നു കേസ്.കത്തിയുടെ കഥ തന്റേതാണെന്നായിരുന്നു ഗോപി അവകാശപ്പെട്ടത്.
പരാതിക്കാരന്റെ കൈയ്യില്‍ തക്കതായ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി കേസ് തള്ളിയത്.
നേരത്തെ ചിത്രം റിലീസ് ചെയ്യരുതെന്ന് പറഞ്ഞ് ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.