സെയ്ഫ് ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ഏറെ സംഭാവന ചെയ്തുകഴിഞ്ഞു, ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ച കരീന

ബുധന്‍, 20 ജൂലൈ 2022 (16:43 IST)
മൂന്നാമതും ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ച് കരീന കപൂർ. ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ സംഭാവന സെയ്ഫ് നൽകികഴിഞ്ഞുവെന്നാണ് വാർത്തകൾക്ക് പ്രതികരണമായി കരീന കപൂർ പറഞ്ഞത്.
 
കുടുംബവുമായി അവധി ആഘോഷിക്കുന്ന കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നതിന് പിന്നാലെയാണ് കരീന ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇതിന് മറുപടിയായാണ് കരീനയുടെ കുറിക്ക് കൊള്ളുന്ന മറുപടി. മക്കളായ തൈമൂർ,ജേ എന്നിവർക്കൊപ്പം യൂറോപ്പിൽ അവധി ആഘോഷിക്കുകയാണ് സെയ്ഫും കരീനയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍