മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരുടെ കരിയറിലെ മികച്ച സിനിമയാകും ടേക്ക് ഓഫ് എന്ന കാര്യത്തിൽ സംശയമില്ല.
ചിത്രത്തെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാര്യരും അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. തമിഴ് നടൻ സൂര്യയും ടേക്ക് ഓഫിനെ പ്രശംസിച്ച് രംഗത്തെത്തി. ഇപ്പോഴിതാ, ഉലകനായകൻ കമൽഹാസനും ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്.