നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. 2016ൽ കാലിൽ പൊട്ടിൽ ഉണ്ടായപ്പോൾ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ. രാഷ്ട്രീയ സിനിമാ ജീവിതത്തിലെ തിരക്കുകൾ മൂലം പല തവണ മാറ്റിവച്ച ശസ്ത്രക്രിയ വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചതായി മക്കൾ നീതിമയ്യം ഉപാധ്യാക്ഷൻ ഡോ. ആർ മഹേന്ദ്രൻ അറിയിച്ചു.