രജനിയുടെ പുതിയ സിനിമ കാല കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ഇരുന്നോറോളം സ്ക്രീനുകളിലെന്ന് റിപ്പോർട്ട്. കബാലിയേക്കാൾ വമ്പൻ റിലീസായാണ് ചിത്രമെത്തുന്നത്. ജൂൺ 7-ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരള വിതരണം വമ്പൻ തുകയ്ക്കാണ് വിറ്റ് പോയത്. തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിൽ മുംബൈ അധോലോക നായകനായെത്തുന്ന രജനിയുടെ ലുക്കും ഏറെ ചർച്ചയാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ തലൈവർ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതൽമുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.
നാനാ പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങൾ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കബാലിയുടെ സംവിധായകൻ രഞ്ജിത്ത് തന്നെയാണ് കാലയുടെയും സംവിധാനം നിർവ്വഹിക്കുന്നത്.