ഇടി പടം ആകുമോ ?ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ശനി, 20 മെയ് 2023 (14:58 IST)
ജൂനിയര്‍ എന്‍ടിആറിന്റെ NTR30 എന്ന സിനിമയ്ക്ക് പേരായി. 'ദേവര'എന്നാണ് ഇനി മുതല്‍ ചിത്രം അറിയപ്പെടുക.കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ഒരുങ്ങുന്നത്. ദേവര എന്നാല്‍ ദൈവം എന്നാണ് അര്‍ത്ഥം.2024 ഏപ്രില്‍5 ന് റിലീസ് ചെയ്യും.
ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.സെയ്ഫ് അലി ഖാനും സിനിമയിലുണ്ട്.യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.
 
അനിരുദ്ധ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.രത്‌നവേലു ഛായാഗ്രാഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍