ജോജു ജോര്‍ജ്ജിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്ക് കുതിച്ച് പണി. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വമ്പന്‍ വിജയമാകുകയാണ്. ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ 17 കോടിയിലേക്ക് എത്തി. ജോജു ജോര്‍ജ് തന്നെയാണ് 'പണി' സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ വാരാന്ത്യത്തിനു ശേഷമുള്ള പ്രവൃത്തിദിനങ്ങളിലും പണി കാണാന്‍ പ്രേക്ഷകരുടെ തിരക്കാണ്.
സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 8.05 കോടിയാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ ഒരു കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ പണിക്ക് സാധിച്ചു. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം നാല് കോടിക്ക് മുകളില്‍ പണി കളക്ട് ചെയ്തിട്ടുണ്ട്. ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ ഉടന്‍ 20 കോടിയിലേക്ക് എത്തും. ജോജുവിന്റെ മുന്‍ സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ഫൈനല്‍ കളക്ഷന്‍ പണി ഉടന്‍ മറികടക്കുമെന്നാണ് വിവരം.
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ജോജു തന്നെയാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന അടിപ്പടമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം അഭിപ്രായങ്ങളും. സാധാരണ ഒരു കഥയെ തന്റെ അസാധ്യ മേക്കിങ്ങിലൂടെ ജോജു ജോര്‍ജ് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആക്കിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സാണ് സിനിമയിലേതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാഗര്‍ സൂര്യ, ജുനൈസ് വി.പി എന്നിവരാണ് വില്ലന്‍ വേഷങ്ങളില്‍ എത്തുന്നത്.