‘എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്ന നല്ല മനസ്സുകൾക്കായി‘ - ഞാൻ മേരിക്കുട്ടി ട്രെയിലർ പുറത്ത്

തിങ്കള്‍, 14 മെയ് 2018 (11:04 IST)
ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമെന്ന വിശേഷണത്തോടെയാണ് ‘ഞാൻ മേരിക്കുട്ടി’ റിലീസിനൊരുങ്ങുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രാൻസ് സെക്ഷ്വൽ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. 
 
ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടാണ് രഞ്ജിത് ശങ്കർ- ജയസൂര്യ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍