ജയറാമിനെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു‍, അതനുസരിച്ച് ഫോണ്‍ ചെയ്ത മണിരത്നത്തോട് ജയറാമിന്‍റെ മറുപടി - സോറി, ഡേറ്റില്ല !

ചൊവ്വ, 23 ജൂലൈ 2019 (17:43 IST)
മണിരത്നം ‘ദളപതി’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന സമയം. കര്‍ണന്‍റെയും ദുര്യോധനന്‍റെയും സൌഹൃദത്തിന്‍റെ ആഴമാണ് ഈ സിനിമയുടെ കഥയ്ക്ക് പ്രചോദനം. കര്‍ണനായി രജനികാന്തിനെയും ദുര്യോധനനായി മമ്മൂട്ടിയെയും തീരുമാനിച്ചു.
 
ഇനിയുമുണ്ട് മഹാഭാരതത്തില്‍ നിന്ന് പറിച്ചുനട്ട കഥാപാത്രങ്ങള്‍ കഥയില്‍. അതായത്, അര്‍ജ്ജുനന്‍റെ സ്വഭാവത്തില്‍ ഒരു കഥാപാത്രമുണ്ട്. ആ വേഷത്തില്‍ ആര് അഭിനയിക്കണം എന്നൊരു ചര്‍ച്ചവന്നു. മമ്മൂട്ടി മണിരത്നത്തോട് നിര്‍ദ്ദേശിച്ചു - ‘ജയറാം നന്നായിരിക്കും’ !
 
മണിരത്നം ജയറാമിനെ സമീപിച്ചു. ജയറാമാണെങ്കില്‍ തുരുതുരാ സിനിമകള്‍ ചെയ്തുകൊണ്ട് പറന്നുനടക്കുന്നു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായിരുന്നു അന്ന് ജയറാം. ഡേറ്റ് പ്രശ്നം കാരണം ജയറാം ആ ഓഫര്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.
 
ആ വേഷത്തിലേക്ക് പിന്നീട് മണിരത്നം തന്നെ ഒരാളെ കണ്ടെത്തി. അതാണ് സാക്ഷാല്‍ അരവിന്ദ് സ്വാമി. മണിരത്നത്തിന്‍റെ റോജയിലൂടെയും ബോംബെയിലൂടെയും ഇന്ത്യമുഴുവന്‍ തരംഗമായി മാറിയ അരവിന്ദ് സ്വാമിയുടെ ആദ്യചിത്രമായിരുന്നു ദളപതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍