ഓഗസ്റ്റ് 1 എന്ന സിനിമയിലെ ക്രൈംബ്രാഞ്ച് ഡി സി പി പെരുമാളിനെ ശാന്തനായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 1988 ജൂലൈ 21നാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലർ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ആഗസ്റ്റ് 1 പ്രേക്ഷകർക്ക് മുൻപിലെത്തിയത്. സിബി മലയിലിന്റെ കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റും 100 ദിവസം തിയേറ്ററിൽ ഓടിയ സിനിമയും ആണ് ആഗസ്റ്റ് 1.
ഏറെ സ്റ്റൈലിഷ് ആയ പെരുമാൾ എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായി, യുണിഫോം അണിയാത്ത ആ പോലീസ് കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ക്യാപ്റ്റൻ രാജുവിന്റെ ‘കില്ലർ ഗോമസ്’ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.
കെ ജി രാമചന്ദ്രന്‍ എന്ന കെ ജി ആര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ചിലര്‍ തീരുമാനമെടുക്കുന്നു. ഒരു വാടകക്കൊലയാളിയെ അതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രി 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു സന്ദേശം ഓഗസ്റ്റ് ഒന്നിന് ഒരു പത്രത്തിന് ലഭിക്കുന്നു. അതായത് ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി കൊല്ലപ്പെടുമത്രെ.
പൊലീസ് ഇക്കാര്യം അന്വേഷിക്കാനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു - ഡി എസ് പി പെരുമാള്‍! തന്‍റേതായ അന്വേഷണരീതികളിലൂടെ അയാള്‍ ആ വാടകക്കൊലയാളിയിലേക്കെത്തുന്നു. ഓഗസ്റ്റ് 15ന് വാടകക്കൊലയാളി തന്‍റെ ഉദ്യമം നിറവേറ്റുന്നതിന് മുമ്പ് പെരുമാള്‍ അയാളെ വെടിവച്ചുവീഴ്ത്തുന്നു. - ഇതായിരുന്നു ഓഗസ്ത് ഒന്നിന്റെ കഥ.