മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനം നിവിന്‍ പോളിയ്ക്കുമൊപ്പം അഭിനയിക്കാനാണ് രശ്മിക താല്‍പ്പര്യം പ്രകടിപ്പിച്ചത്. ‘മലയാളത്തില്‍ എന്തായാലും ഒരു ചിത്രത്തില്‍ അഭിനയിക്കണം. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വളരെ ആഗ്രഹമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്നെല്ലാം അറിയാം. നിവിനൊപ്പവും അഭിനയിക്കണം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.
ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.