‘മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും’- വികാരഭരിതനായി രമേഷ് പിഷാരടി

ഞായര്‍, 21 ജൂലൈ 2019 (11:00 IST)
പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്ന ഭാഗങ്ങളെല്ലാം ഷൂട്ടിംഗ് കഴിഞ്ഞതായി സംവിധായകൻ രമേഷ് പിഷാരടി പറയുന്നു.
 
‘ഗാനഗന്ധർവനിൽ മമ്മൂക്കയുള്ള സീനുകളുടെ ചിത്രീകരണം പൂർത്തിയായി. അഭിനയ വഴികളിൽ എന്നും പുതുമകൾ സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ കലാസദൻ ഉല്ലാസ് ആയി പകർന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങൾ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി. മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സാധ്യമാക്കാൻ മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും"- പിഷാരടി പറയുന്നു. 
 
ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. പിഷാരടിയുടെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രം പഞ്ചവര്‍ണ്ണ തത്ത പോലെ ഈ സിനിമയും ഹാസ്യപ്രധാനമായിരിക്കും.ചിത്രം കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് പിഷാരടി അനൗണ്‍സ് ചെയ്തത്. പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍