താനും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന കാര്യം ജയം രവി സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. 15 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്ത് വന്നു. ആർതിക്കെതിരെ ജയം രവി ചില കേസുകളും നൽകി. ഇപ്പോഴിതാ, ജയം രവിയുടെ ഒരു വിവാഹ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫോട്ടോ കണ്ടതും ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചു. വിവാഹമോചനത്തിന്റെ നിയമകുരുക്കുകൾ അഴിയുന്നതിന് മുന്നേ തന്നെ ജയം രവി വീണ്ടും വിവാഹം കഴിച്ചോ എന്ന സംശയം ഉയർത്തുന്നവരുണ്ട്. എന്നാൽ, ഇതൊന്നും നോക്കാതെ ചിലർ ഇരുവർക്ക് ആശംസകൾ അറിയിച്ചും കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.