തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ‘നന്‍ട്രി’ പറഞ്ഞ് രജനികാന്ത്
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നന്ദി പറഞ്ഞു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് . തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച നടനായി പരിഗണിക്കപ്പെടുന്ന നടന്‍ ശിവാജി ഗണേശന് ആദരമായി സ്മാരകം നിര്‍മ്മിക്കുവാന്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനമെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ജയലളിതയ്ക്ക് നന്ദി പറഞ്ഞ് രജനികാന്ത് രംഗത്തെത്തിയത്.
സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാരിന് ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നതായി രജനികാന്ത് പറഞ്ഞു. സ്മാരകം നിര്‍മ്മിക്കുന്നതിനായി 2002 സെപ്റ്റംബറില്‍ തമിഴ്‌നാട് സര്‍ക്കാര്‍ 65 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. എന്നാല്‍ നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്ത സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റ് അസോസിയേഷന്‍ ഓഫ് കൊമേഴ്‌സ് ഇതില്‍ കാലതാമസം വരുത്തി. ഇതേത്തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.