660 കോടി കടന്നു, ജവാന്‍ കുതിപ്പ് തുടരുന്നു, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (17:05 IST)
പ്രദര്‍ശനത്തിനെത്തി ആദ്യത്തെ വാരാന്ത്യത്തിന് ശേഷമുള്ള ജവാന്റെ ബുധനാഴ്ച കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പ്രദര്‍ശനത്തിനെത്തി ഏഴു ദിവസം കൊണ്ട് 660.03 കോടി ചിത്രം നേടി.
21.12 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം ചൊവ്വാഴ്ച സ്വന്തമാക്കിയത്. പ്രദര്‍ശനത്തിനെത്തി ആറാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.54.1 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ചിത്രം തിങ്കളാഴ്ച മാത്രം സ്വന്തമാക്കിയത്. 
കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ഞായറാഴ്ച വരെയുള്ള ആദ്യ ആഴ്ചയില്‍ 520.79 കോടി നേടിയിരുന്നു.
 
 തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 30.50 കോടി ആണെന്നാണ് വിവരം.71.63 കോടി ഞായറാഴ്ച നേടിയപ്പോള്‍ തിങ്കളാഴ്ച കളക്ഷന് പകുതിയിലേറെ ഇരുവ് രേഖപ്പെടുത്തി. തുടര്‍ ദിവസങ്ങളില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 
 
 
 
  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍