ധ്യാന്‍ ശ്രീനിവാസന് കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന് പറക്കട്ടെ. 'ജൂണ്‍ 17-ന്' റിലീസിനൊരുങ്ങുന്ന സിനിമയിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പ്രകാശന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദിലീഷ് പോത്തന് അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തന്, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്.
ഹിറ്റ് മേക്കേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ടിനു തോമസും, ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.