ദുല്‍ഖര്‍ മാത്രമല്ല പ്രണവ് മോഹന്‍ലാലിനൊപ്പവും ഒരു സിനിമ ചെയ്യണം:ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

വെള്ളി, 13 മെയ് 2022 (10:28 IST)
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ 'ഹൃദയം' പിറന്നു. നിര്‍മ്മാതാവിനെ കോടികള്‍ ലാഭമുണ്ടാക്കിയ ഈ ചിത്രത്തിന് ശേഷം വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനുമായി പ്രണവ് കൈകോര്‍ക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ഇടയില്‍ അങ്ങനെയൊരു സിനിമ നടക്കുകയെന്നും ധ്യാന്‍ വെളിപ്പെടുത്തി.
 
'എപ്പോഴെങ്കിലും പ്രണവിനെ നായകനാക്കി ഒരു സിനിമ നടക്കുമായിരിക്കും. പ്രണവിനെ വെച്ച് ഒരു സിനിമയെ പറ്റി പ്രൊഡക്ഷന്‍ ടീം സംസാരിക്കുന്നുണ്ട്. പക്ഷേ അതിപ്പോഴല്ല, രണ്ട് വര്‍ഷത്തിനകം എപ്പോഴെങ്കിലും നടക്കാം'- എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.
 
ദുല്‍ഖര്‍ സല്‍മാനൊപ്പവും സിനിമ ചെയ്യാനുള്ള ആഗ്രഹമുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍.കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകള്‍ പറയണം എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍