ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് റിലീസ് ഉടനെ ഉണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്.
വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണവും ഷൈജല്‍ പി.വി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.