അനുമതിയില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് വ്യക്തമാക്കി സംഗീതസംവിധായകൻ ഇളയരാജ. സമൂഹ മാധ്യമങ്ങളിൽ നൽകിയ വിഡിയോയിലൂടെയാണ് അദ്ദേഹം വീണ്ടും ഇക്കാര്യം പറഞ്ഞത്.
തന്റെ പാട്ടുകള്‍ അനുമതിയില്ലാതെ സ്‌റ്റേജുകളിലും മറ്റ് വേദികളില്‍ കുറ്റകരമാണെന്നും അങ്ങനെ സംഭവിച്ചാല്‍ പിഴ ഒടുക്കേണ്ടി വരുമെന്നും ഇളായരാജ വ്യക്തമാക്കി.
സംഗീത സംവിധായകരും വിവിധ മ്യൂസിക് ബാന്റിന്റെ ഉടമസ്ഥരും സമ്മതമില്ലാതെ തന്റെ ഗാനം ഉപയോഗിക്കുന്നതു കുറ്റകരമായ കാര്യമാണ്. ഏതെങ്കിലും വേദികളില്‍ തന്റെ പാട്ടുകൾ ആരെങ്കിലും പാടിയാല്‍ സംഘാടകര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഇളയരാജ പറഞ്ഞു.
വേദികളില്‍ പാട്ട് പാടുന്നവര്‍ സംഘാടകരില്‍ നിന്നും പണം വാങ്ങുന്നുണ്ട്. അതിന്റെ ഒരു വിഹിതത്തിനു അവകാശി താനാണെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു.
മുമ്പും സമാനമായ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇളയരാജ രംഗത്തു വന്നിരുന്നു.