പനാജി: സുകുമാർ സംവിധാനം ചെയ്ത പുഷ്പയിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ, പുഷ്പ 2 തനിക്കും ദേശീയ അവാര്‍ഡ് ലഭ്യമാക്കുമെന്ന് രശ്‌മിക മന്ദാന പറയുന്നു. ഗോവയിൽ നടന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
പുഷ്പ രാജ് (അല്ലു അർജുൻ്റെ കഥാപാത്രം) എവിടെയാണെന്ന് മാധ്യമപ്രവർത്തകർ രശ്മികയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു, “ഒരുപാട് ജോലികൾ നടക്കുന്നതിനാൽ പുഷ്പ രാജ് സാർ ഹൈദരാബാദിൽ തിരക്കിലാണ്" എന്ന് മറുപടി നൽകി. സംവിധായകന്‍ സുകുമാർ , അല്ലു അർജുൻ , സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് എല്ലാവരും പുഷ്പ 2 ജോലിയുടെ അവസാന ഘട്ടത്തിലാണ് എന്നാണ് രശ്മിക പറയുന്നത്.
അതിനാൽ പുഷ്പ 2വിനെ പ്രതിനിധീകരിച്ച് താനാണ് ഇവിടെ എത്തിയത് എന്ന് രശ്മിക പറഞ്ഞു. പുഷ്പ 2 ന് ശേഷം രശ്മികയ്ക്ക് ഒരു ദേശീയ അവാർഡ് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോൾ, അല്ലു അർജുൻ പുഷ്പയില്‍ നേടിയ വിജയം പോലെ താനും പ്രതീക്ഷിക്കുന്നുവെന്ന് രശ്മിക പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2.