അത് ഞാനല്ല, ഇത് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം: ഭാവന

സുബിന്‍ ജോഷി
വെള്ളി, 8 മെയ് 2020 (15:58 IST)
സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങളുടെ വ്യാജ അക്കൗണ്ടുകൾ വ്യാപകമാകുന്നതിനെതിരെ ഒട്ടനവധി സിനിമാതാരങ്ങൾ രംഗത്തുവന്നിട്ടുണ്ട്. തൻറെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ നടി ഭാവനയും പ്രതികരിക്കുകയാണ്.  
 
ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാവന തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടിയത്. ആരാധകരോട് ഈ അക്കൗണ്ടുകള്‍ റിപ്പോർട്ട് ചെയ്യണമെന്നും നടി അഭ്യർത്ഥിച്ചിട്ടുണ്ട്. 
 
ഇതിനു മുമ്പ് വ്യാജ അക്കൗണ്ടുകൾക്കെതിരെ ചലച്ചിത്ര താരങ്ങളായ ശോഭനയും സ്വാസികയും സ്വാതി റെഡ്ഡിയും രംഗത്തെത്തിയിരുന്നു.
 
ഇൻസ്റ്റഗ്രാമിലൂടെ  വിശേഷങ്ങൾ  പങ്കുവയ്ക്കാറുളള ഭാവന തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും തൻറെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകൾ വ്യാജമാണെന്നും വ്യക്‍തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article