എആര്‍ റഹ്‌മാന്റെ വിവാഹ മോചനം സംബന്ധിച്ച ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. റഹ്‌മാനും സൈറ ബാനുവും തങ്ങൾ പിരിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെ റഹമാനെ ചുറ്റിപ്പറ്റി ചില കഥകളും പ്രചരിച്ച് തുടങ്ങി. റഹ്‌മാന്റെ ബാന്റിലെ ബാസിസ്റ്റായ മോഹിനി ഡേയും താൻ വിവാഹമോചിതയാകുകയാണെന്ന് അറിയിച്ചു. ഇതാണ് കഥകൾ പ്രചരിക്കാൻ കാരണമായത്. പലരും ഇതിനെ റഹ്‌മാന്റെ വിവാഹ മോചനവുമായി ബന്ധപ്പെടുത്താന്‍ തുടങ്ങി.
ഇത്തരം ഊഹാപോഹങ്ങള്‍ സത്യമല്ലെന്ന്ക്ക് അറിയിച്ച് സൈറയുടെ അഭിഭാഷക രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ മോഹിനിയും റഹ്‌മാന്റെ മക്കളും വിവാദങ്ങളോട് പ്രതികരിക്കുകയാണ്. ശുദ്ധ വിവരക്കേട് എന്നാണ് മോഹിനി ഇതേക്കുറിച്ച് പറയുന്നത്. ഇന്റർവ്യൂനായി നിരവധി പേരാണ് മോഹിനിയെ സമീപിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ വിവരക്കേടിന് ഇന്ധനം പകരാന്‍ താനില്ലെന്ന് മോഹിനി അറിയിച്ചു.
അത് പ്രചരിപ്പിക്കുമെന്നും റഹീമ പറഞ്ഞു. മന്ദബുദ്ധികളാകും അവ വിശ്വസിക്കുക. തന്റെ സംഗീതം കൊണ്ട് മാത്രമല്ല, തന്റെ ജീവിതത്തില്‍ പാലിക്കുന്ന മൂല്യങ്ങള്‍ കൊണ്ടു കൂടിയാണ് റഹ്‌മാന്‍ ഇതിഹാസമായി മാറുന്നതെന്ന് മകൻ അമീൻ കുറിച്ചു.