ഹൃത്വിക് റോഷനെ യുവാവ് കയ്യേറ്റം ചെയ്തു

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (14:48 IST)
റണ്‍വീര്‍ സിംഗിനേയും അമീര്‍ ഖാനേയും ഫര്‍ഹാന്‍ അക്തറേയുമെല്ലാം ചലഞ്ച് ചെയ്ത  ഹൃത്വിക് റോഷന്‍ താനും ഒരു വെല്ലുവിളിയുടെ ഇരയാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല.

ജുഹുവിലെ പിവിആര്‍ മള്‍ട്ടിപിക്സില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ നടന്ന പ്രിവ്യൂവിന് ഹൃത്വിക് എത്തിയപ്പോഴാണ് സംഭവം നടന്നത്.
ഹൃത്വിക് പുറത്തിറങ്ങിയ ഉടനെ ഒരു യുവാവ് ഹൃത്വിക്കിന്റെ കഴുത്തിനു പിടിക്കുകയായിരുന്നു.

താരം കഴുത്തില്‍ നിന്നും പിടി വിടുവിക്കാന്‍ ഹൃത്വിക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഹൃത്വിക്കിന്റെ സുരക്ഷാ ജീവനക്കാരനാണ്  ചെറുപ്പക്കാരനെ തള്ളി വീഴ്ത്തി സൂപ്പര്‍ താരത്തെ രക്ഷിച്ചത്. ചെറുപ്പക്കാരനെ  സുരക്ഷ ജീവനക്കാര്‍ തല്ലിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൃത്വിക് ഇടപെട്ടതിനെത്തുടര്‍ന്നാണ് ചെറുപ്പക്കാരനെ സുരക്ഷാ ജീവനക്കാര്‍ വിട്ടത്.

സൂപ്പര്‍ താരത്തെ തൊടാന്‍ എന്ന കൂട്ടുകാര്‍ വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ് യുവാവ് ഇതിന് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.