അന്ന് രാത്രി പ്രിയങ്ക നിക്കിനെ ഫ്ലാറ്റിലേക്ക് വിളിച്ചു, എല്ലാം കഴിഞ്ഞ് പോകാൻ നേരം ചുംബിച്ചില്ല- കാരണം തുറന്നു പറഞ്ഞ് ദീപിക

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (12:02 IST)
ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം. ഇപ്പോഴിതാ,  മറ്റൊരു താരവിവാഹത്തിന് കൂടി ബോളിവുഡ് സാക്ഷിയാവുകയാണ്. നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സിന്റെയും വിവാഹം ഈ ദിവസങ്ങളിൽ നടക്കുകയാണ്. 
ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നുമുതലാണ് തങ്ങൾ പ്രണയത്തിലായതെന്ന് അടുത്തിടെ വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക തുറന്നു പറഞ്ഞിരിക്കുകയാണ്.
 
2016 ലാണ് നിക്ക് ആദ്യമായി മെസേജ് അയക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക്ക്ക് ആദ്യം നിക്കിന്റെ മെസേജ് വരുന്നത്. വാനിറ്റി ഫെയര്‍ ഓസ്‌കാര്‍ പാര്‍ട്ടിയ്ക്കിടെയാണ് ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. അതിന് ശേഷമാണ് ഇരുവരും മെറ്റ് ഗാലയില്‍ ഒന്നിച്ചെത്തുന്നത്. അന്ന് രാത്രി നിക്കിനെ പ്രിയങ്ക ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു.
 
‘അന്ന് നിക്കുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. അന്ന് ഞങ്ങള്‍ ചുംബിച്ചെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഞങ്ങള്‍ ചുംബിച്ചില്ല. പോകുന്നതിന് മുന്‍പ് പുറത്ത് തട്ടിയാത്ര പറയുക മാത്രമാണ് നിക്ക് ചെയ്തത്. അമ്മ ഫ്‌ളാറ്റിലുണ്ടായിരുന്നത് കൊണ്ട് അവരോടുള്ള ബഹുമാനം കൊണ്ടാണ് നിക്ക് അങ്ങനെ പെരുമാറിയത്.‘- പ്രിയങ്ക പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article