അവസാനം അതും നടന്നു, എന്നാലും ഗോപിയേട്ടാ ഇത്രയ്ക്ക് വേണമായിരുന്നോ?

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (08:58 IST)
ട്രോ‌ളർമാരുടെ ഇപ്പോഴത്തെ താരം ഗോപി സുന്ദർ ആണ്. ലോകത്തിലെ ഏതു ഭാഷകളിലേയും ഗാനങ്ങൾ കോപ്പിയടിച്ച് കുറച്ച് അധികം മാറ്റങ്ങൾ ഒക്കെ വരുത്തി ഇങ്ങ് മലയാളത്തിലും ഇറക്കുമതി ചെയ്യാൻ ഗോപി സുന്ദർ കേമനാണെന്നാണ് ട്രോളർമാരുടെ വാദം.
 
എന്നാൽ, ഇപ്പോഴത്തെ സ്ഥിതിഗതികൾ കണ്ട് അന്തംവിട്ടിരിയ്ക്കുകയാണ് ട്രോളർമാർ. കോപ്പിയടിച്ച് അവസാനം സ്വന്തം പാട്ടിൽ നിന്നുവരെ കോപ്പിയടിച്ചോ എന്നാണ് സോഷ്യൽ മീഡിയ ചോദിയ്ക്കുന്നത്. ദുല്‍ക്കര്‍-അമല്‍ നീരദ് ടീമിന്റെ പുത്തന്‍ സിനിമയായ സിഐഎയിലെ പുതുതായി ഇറങ്ങിയ ഗാനത്തിനും ടു കണ്‍ട്രീസ് എന്ന ദിലീപ് ചിത്രിത്തിലെ ടൈറ്റില്‍ ഗാനവുമായി സാമ്യമുണ്ടെന്നാണ് ട്രോ‌ളർമാർ കണ്ടെത്തിയിരിക്കുന്നത്.

Next Article