മലയാളത്തിലെ ഹിറ്റ് സംഗീതസംവിധായകനും അതേസമയം സമൂഹമാധ്യമങ്ങളില്‍ വ്യക്തിജീവിതത്തിന്റെ പേരില്‍ നിരന്തരം അവഹേളനം ഏറ്റുവാങ്ങുകയും ചെയ്യുന്ന വ്യക്തിയാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ ഗോപി സുന്ദര്‍ ഈയിടെയായി വാര്‍ത്തകളില്‍ നിറയാറുള്ളത് അദ്ദേഹത്തിന്റെ പെണ്‍ സുഹൃത്തുക്കളുടെ പേരിലാണ്. ഇപ്പോഴിതാ ഗോപി സുന്ദര്‍ പുതുതായി പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.