ഒടുവിൽ അത് സംഭവിക്കുന്നു, അന്ന് അച്ഛന്മാർ ഇന്ന് മക്കൾ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിനൊപ്പം ഗോകുലും

ശനി, 24 നവം‌ബര്‍ 2018 (10:21 IST)
മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും സിനിമാ ജീവിതം മാറ്റിമറിച്ച ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. രണ്ടുപേരും നിറഞ്ഞാടി പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്‌തു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ കൊമ്പുകോർത്തത് ഈ താരരാജാക്കന്മാരാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അത് മാറുന്നു.
 
ഈ രണ്ട് താരങ്ങളുടെയും മക്കളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒത്തുചേരുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ​ഗോകുല്‍ സുരേഷും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
 
തന്റെ ഫേസ്ബുക്ക് പേജിലൂടെ ​ഗോകുല്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. മുട്ടുമടക്കികുത്തി മാസ് ലുക്കിലുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍