'പ്രേമത്തിന്റെയും ശംഭുവിന്റെയും മുകളിലേക്ക് പോകണം, അതാണ് വലിയ ചലഞ്ചും റെസ്‌പോണ്‍സിബിലിറ്റിയും';ടര്‍ബോയുടെ റിലീസിന് മുന്‍പേ നടന്‍ ശബരീഷ് വര്‍മ്മ

കെ ആര്‍ അനൂപ്

വ്യാഴം, 23 മെയ് 2024 (09:32 IST)
premam movie
നിരവധി സിനിമകള്‍ ചെയ്‌തെങ്കിലും ഇന്നും ആളുകള്‍ തന്റെ അടുത്ത് വന്ന് സംസാരിക്കുന്ന സിനിമ പ്രേമം ആണെന്ന് നടന്‍ ശബരീഷ് വര്‍മ്മ. ശംഭു എന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ആ കഥാപാത്രത്തിന്റെ മുകളിലേക്ക് വളരുക എന്നതാണ് തന്റെ ആഗ്രഹമെന്നും അത് തന്നെയാണ് തന്റെ ഏറ്റവും വലിയ ചലഞ്ചും റസ്‌പോണ്‍സിബിലിറ്റിയെന്നും ഗിരീഷ് ശബരീഷ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
 
'ഇപ്പോഴും പ്രേമത്തെ കുറിച്ചാണ് ആളുകള്‍ വന്ന് പറയാറുള്ളത്. അതിന്റെ മുകളിലേക്ക് വളരുക എന്നതാണ് എന്റെ ആഗ്രഹം. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ചലഞ്ചും റെസ്‌പോണ്‍സിബിലിറ്റിയും.എനിക്ക് പ്രേമത്തിന്റെയും ശംഭുവിന്റെയും മുകളിലേക്ക് പോകണം. അതൊരു മോശമായിട്ടല്ല ഞാന്‍ പറയുന്നത്. ഈ വര്‍ഷവും പ്രേമം ചെന്നൈയില്‍ റിലീസ് ചെയ്തിരുന്നു. പ്രേമത്തിലെ ആ കഥാപാത്രത്തെ ആളുകള്‍ ഇന്നും ഇഷ്ടപ്പെടുന്നു. ഇത് എന്റെ കാര്യം മാത്രമല്ല പ്രേമത്തില്‍ അഭിനയിച്ചിട്ടുള്ള എല്ലാവരുടെയും കാര്യം ഇങ്ങനെ തന്നെയാണ്. എനിക്ക് പ്രേമം ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു.
 
സിനിമയെടുക്കുന്നത് കാണുമ്പോള്‍ തന്നെ ഇത് എന്തായാലും ഫ്‌ലോപ്പ് ആകില്ലെന്ന ധാരണ ഉണ്ടായിരുന്നു. നമുക്ക് വിവരമില്ലാത്ത പ്രായമായിരുന്നത് കൊണ്ടായിരിക്കാം കണ്ടപ്പോള്‍ 'ഇത് കൊള്ളാം അളിയാ', എന്ന് തോന്നിയത്. ഇനിയിപ്പോള്‍ എന്തുപറഞ്ഞാലും സിനിമ ഹിറ്റ് ആയല്ലോ. ഞങ്ങള്‍ക്ക് ഈ സിനിമ ഹിറ്റ് ആകുമെന്ന് അറിയാമായിരുന്നു എന്നൊക്കെ പറയുന്നത് കൊണ്ട് കുഴപ്പമില്ല',- ശബരീഷ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍