'അണ്ണാത്തെ' ഷൂട്ടിംഗ് അവസാനഘട്ടത്തില്‍, രജനിയുടെ പുതിയ ലൊക്കേഷന്‍ ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 4 മെയ് 2021 (14:56 IST)
രജനികാന്തിന്റെ 'അണ്ണാത്തെ' ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ടീം മുന്നോട്ട് പോവുകയാണ്. നടന്‍ ജോര്‍ജിന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
തമിഴ് ചിത്രങ്ങളില്‍ ജോര്‍ജ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നടന്‍ ആദ്യമായാണ് രജനികാന്തിനുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്.2019-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം കൈതിയിലെ വേഷം അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു.
 
 ഈ ദീപാവലിക്ക് ബിഗ് സ്‌ക്രീനില്‍ എത്തി ക്കാവുന്ന തരത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍