നിവിന്‍ വളരെ കോമഡിയാണെന്ന് ഗായത്രി പറയുന്നു. ''നിവിന്‍ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാല്‍ തന്നെ അറിയാം നിവിന്‍ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, നിവിന്‍ എന്നാകും എന്റെ ഉത്തരം,'' ഗായത്രി സുരേഷ് പറഞ്ഞു.
തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചും ഗായത്രി മനസുതുറന്നു. ഇമോഷണലി ഇന്റലിജന്റ് ആയിട്ടുള്ള ഒരാളെയാണ് തനിക്ക് കല്ല്യാണം കഴിക്കാന്‍ താല്‍പര്യമെന്ന് ഗായത്രി പറഞ്ഞു. ഒരാള്‍ക്ക് സങ്കടമില്ലാത്ത രീതിയില്‍ എങ്ങനെ പെരുമാറണം, കാര്യങ്ങള്‍ അവതരിപ്പിക്കണം എന്നൊക്കെ അറിയുന്ന ആളായിരിക്കണം. തന്നേക്കാള്‍ വൈബ്രേഷന്‍ ഉള്ള ആളായിരിക്കണം പങ്കാളിയെന്നും ഗായത്രി പറഞ്ഞു.