'ലാലേട്ടന്റെ മരുമകളാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്'; ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ഗായത്രി സുരേഷ്

കെ ആര്‍ അനൂപ്

ശനി, 19 ഫെബ്രുവരി 2022 (11:07 IST)
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണെന്ന് നടി ഗായത്രി സുരേഷ് പറഞ്ഞത് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പ്രണവിനെ കല്യാണം കഴിക്കാന്‍ ജോത്സ്യനെ വിളിച്ച് സംസാരിക്കുന്ന ഗായത്രി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തോട് നടി പ്രതികരിച്ചു.

പ്രണവിനെ കല്യാണം കഴിക്കുന്നതിനെ ജ്യോതിഷനെ വിളിച്ചത് താനല്ലെന്ന് ഗായത്രി പറയുന്നു.ആ ശബ്ദം കേട്ടല്‍ അറിയില്ലേ എന്നാണ് നടി ചോദിക്കുന്നത്. തന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിന് ഇഷ്ടമാണെന്നും അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ലെന്നും ഗായത്രി പറയുന്നു.
 
ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും ഗായത്രി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍