മലയാള സിനിമയെ നൂറ് കോടി ക്ലബ്ബിൽ കയറ്റിയ സിനിമയായിരുന്നു പുലിമുരുകൻ. മോഹൻലാലും പുലിയുമായുള്ള സംഘട്ടനമായിരുന്നു അതിലെ ഹൈലൈറ്റ്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് പുതിയ പ്രസ്താവനയുമായി മന്ത്രി ജി സുധാകരൻ രംഗത്ത്.
പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് മന്ത്രി ജി സുധാകരന് പറയുന്നു. ഇത് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം. എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.