കിടപ്പാടമില്ലാതെ തെരുവിൽ അലയുന്ന നടി, അന്തംവിട്ട് ആരാധകർ; അന്തിയുറങ്ങുന്നത് ആരുടെയെങ്കിലും കരുണയിൽ !

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (13:59 IST)
രാജകുടുംബത്തിന്റെ പാരമ്പര്യത്തോടു കൂടി സമ്പന്നതയുടെ മുകൾ തട്ടിൽ ജീവിച്ചപ്പോൾ ഒരിക്കലും ആ പെൺകുട്ടി ചിന്തിച്ചിട്ടുണ്ടാകില്ല, ഒരിക്കൽ ഒന്നുമില്ലാതെ ഡൽഹിയിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന്. ബോളിവുഡിലെ അലിസ ഖാൻ എന്ന സുന്ദരിയുടെ കാര്യമാണ് പറയുന്നത്.
 
മേരേ പതി കി പത്‌നീ എന്ന ചിത്രത്തിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറിയപ്പോൾ സന്തോഷത്തിന്റേയും സമ്പന്നതയുടേയും നാളുകൾ ആണെന്ന് കരുതിയ അലിസയ്ക്ക് തെറ്റി. ഇന്ന് വീടും കുടുംബവും ഇല്ലാതെ തെരുവിൽ അലഞ്ഞ് നടക്കുകയാണ് താരം. വിശ്വസിക്കാൻ കഴിയാതെ അലിസയുടെ ആരാധകർ. 
 
ഓഗസ്റ്റിൽ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ അലീസ ഇമ്രാൻ ഹാഷ്മിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. തന്റെ അമ്മയും സഹോദരനുമാണ് ഈ ദുരിതത്തിന് കാരണമെന്നാണ് താരം പറയുന്നത്. പ്രണയിച്ചിരുന്ന കാലത്ത് താനറിയാതെ രഹസ്യനിമിഷങ്ങൾ പകർത്തിയ കാമുകൻ യുട്യൂബിൽ ഇട്ടതോടെയാണ് തന്റെ ദുരിതകാലം ആരംഭിച്ചതെന്ന് നടി പറയുന്നു.
 
ആരാധനാലയങ്ങളിലെ അനാഥർക്കായുള്ള ആശ്രമങ്ങളും സുഹൃത്തുക്കളുടെ വീടുമൊക്കെയാണ് അലീസയ്ക്കു തലചായ്ക്കാൻ ഇടംനൽകുന്നത്. ഗാസിയാബാദ് നഗരത്തിന്റെ സ്ഥാപകനായ വസീർ ഗാസി ഉദ്‌ദിന്‍റെ കുടുംബ പരമ്പരയിൽ പെട്ട അലീസ കിടപ്പാടമില്ലാതെ അലയുന്ന കാഴ്ച അവരുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
Next Article