പ്രേക്ഷക മനസ്സിലേക്ക് ആഴ്‌ന്നിറങ്ങുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും അത് തന്റേതായ രീതിയിൽ മികച്ചതാക്കാനും ഫഹദ് ഫാസിലിനെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. അരങ്ങേറ്റ ചിത്രം പരാജയം ആയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റം തന്നെയായിരുന്നു.