സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി വേട്ടയ്യനിലെ ഫഹദ് ഫാസില്‍ കഥാപാത്രം. പാട്രിക് എന്നാണ് ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. വിക്രം സിനിമയിലെ പോലെ വളരെ ബോള്‍ഡും മാസും ആയ കഥാപാത്രമല്ല വേട്ടയ്യനിലെ പാട്രിക്. മറിച്ച് കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് സംവിധായകന്‍ ടി.ജെ.ഝാനവേല്‍ ഫഹദിനെ വേട്ടയ്യനില്‍ അവതരിപ്പിച്ചിരിക്കുന്നത്.
രജനിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകളിലെല്ലാം ഫഹദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. പൂര്‍ണമായി ഒരു രസികന്‍ കഥാപാത്രമെന്ന നിലയിലാണ് ചിത്രത്തില്‍ പാട്രിക്കിനെ പ്ലേസ് ചെയ്തിരിക്കുന്നത്. ആ കഥാപാത്രത്തോടു നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ഫഹദിനു സാധിച്ചെന്നാണ് തമിഴ് പ്രേക്ഷകര്‍ അടക്കം അഭിപ്രായപ്പെടുന്നത്.
ഫഹദിന്റെ പ്രകടനത്തെ കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വന്ന ചില പ്രതികരണങ്ങള്‍ ഇങ്ങനെ:
'ഒരിക്കല്‍ കൂടി ഫഹദ് സിനിമ നായകനില്‍ നിന്ന് തട്ടിയെടുത്തു. പൂര്‍ണമായും ഒരു ഫഹദ് ഷോ'
'രജനിക്കൊപ്പമുള്ള ഫഹദിന്റെ സീനുകളെല്ലാം തമാശ നിറഞ്ഞതാണ്. ഇങ്ങനെയൊരു കഥാപാത്രമായി ഫഹദിനെ കാണുന്നത് വളരെ പുതുമയുള്ളതായി തോന്നി'
'ഫഹദിനു വേണ്ടി എഴുതിയ കഥാപാത്രം. എപ്പോഴത്തേയും പോലെ വളരെ മികച്ചതായി അദ്ദേഹം അഭിനയിച്ചു. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ണമായി ഫഹദ് ഏറ്റെടുത്തിരിക്കുകയാണ്'
എന്നിങ്ങനെ നിരവധി പോസിറ്റീവ് പ്രതികരണങ്ങളാണ് ഫഹദിന്റെ കഥാപാത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. വിക്രം, പുഷ്പ, ആവേശം ഗണത്തിലേക്ക് ഫഹദിന്റെ മറ്റൊരു പാന്‍ ഇന്ത്യന്‍ കഥാപാത്രമെന്ന് വാഴ്ത്തുന്നവരും ഉണ്ട്.