ഫഹദിനിഷ്ടം മമ്മൂട്ടിയുടെ ആ നടത്തം, അതും രണ്ട് ചിത്രങ്ങളിൽ മാത്രം!

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (12:43 IST)
മലയാളത്തിലെ സ്റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകൻ ആരെന്ന് ചോദിച്ചാൽ അമൽ നീരദ് എന്നാകും ഉത്തരം. അമൽ നീരദും സ്ലോമോഷനും തമ്മിൽ നല്ല ബന്ധമാണ്. ഏത് സീനെടുത്ത് നോക്കിയാലും മനോഹരമായ ഒരു സ്ലോ മോഷൻ ആ ചിത്രത്തിലുണ്ടാകും.
 
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് അമല്‍ നീരദും ഫഹദ് ഫാസിലും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് ചിത്രങ്ങളിലെ സ്ലോമോഷന്‍ ചര്‍ച്ചയായത്. അമല്‍ നീരദിന് ആരാണ് സ്ലോമോഷനില്‍ കൈവിഷം നല്‍കിയത് എന്ന ചോദ്യത്തിന് ആദ്യം ഉത്തരം നൽകിയത് ഫഹദ് ആണ്.
 
സ്‌റ്റൈല്‍ എന്നതിലുപരിയായി സ്ലോമോഷന്‍ നല്‍കുന്ന ഡീറ്റെയിലിംഗും ഭംഗിയും നല്‍കാന്‍ മറ്റൊന്നിനും സാധിക്കില്ല. അത് വിമർശനത്തിനായി ചൂണ്ടിക്കാണിക്കുമെങ്കിലും സ്ലോ മോഷൻ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. മമ്മൂട്ടിയുടെ നടത്തങ്ങളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ട് ചിത്രങ്ങളിലേതാണ്. ഒന്ന് ന്യൂഡെല്‍ഹിയിലെ കാല്‍ വയ്യാതെയുള്ള നടത്തവും രണ്ടാമത്തേത് ബിഗ് ബിയിലേതുമാണെന്ന് ഫഹദ്. അതിന് കാരണം സ്ലോമോഷന്‍ ആ രംഗങ്ങള്‍ക്ക് നല്‍കിയ ഡീറ്റെയിലിംഗ് ആയിരിക്കാമെന്നും ഫഹദ് വെളിപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article