ഫഹദ് ഫാസിലിൻറെ 'വൃത്തിഭ്രാന്തും' മലയാളികളും !

കെ ആർ അനൂപ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (22:38 IST)
ഫഹദ് ഫാസിൽ ചിത്രം 'നോർത്ത് 24 കാതം' എന്ന സിനിമയുടെ സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. കോവിഡ് കാലത്ത് വൃത്തിയുടെ കാര്യത്തിൽ നാം ശ്രദ്ധപുലർത്തുകയാണല്ലോ. ഈ അവസരത്തിൽ നോർത്ത് 24 കാതം എന്ന സിനിമയും ഫഹദിൻറെ ഹരികൃഷ്ണൻ എന്ന കഥാപാത്രവും വീണ്ടും ചർച്ചയാവുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ. 
 
ഈ സിനിമയ്ക്കു മുമ്പും ഞാനും ഷാനുവും (ഫഹദ്) നല്ല സുഹൃത്തുക്കളായിരുന്നു. നോർത്ത് 24 കാതം എന്ന സിനിമയെ കുറിച്ച് ചിന്തിക്കുന്ന സമയത്ത് കഥയെന്നും ഉണ്ടായിരുന്നില്ല ക്യാരക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. ചാപ്പാകുരിശ് എന്ന ഫഹദ് ചിത്രത്തിൽ അനിലും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു എന്നാണ് പറയുന്നത്. ആ ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നു. എൻറെ വൃത്തി ഭ്രാന്ത് ഷാനു നേരിട്ട് കണ്ടതാണ്. എൻറെ ക്യാരക്ടറിനെ കുറിച്ച് കൂടുതൽ പറഞ്ഞു കൊടുക്കാൻ പറ്റി. 
 
ഇപ്പോഴത്തെ ചർച്ചകൾ കാണുമ്പോൾ തമാശയാണ്. ആ കഥാപാത്രം ചെയ്ത പല കാര്യങ്ങളും എല്ലാവരും പിന്തുടരേണ്ട അവസ്ഥയാണിപ്പോൾ. ആ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. എല്ലാവരും ഭയങ്കര വൃത്തിയായി നടക്കേണ്ടി വരുന്ന കാര്യത്തിൽ. പക്ഷേ അതില്ലാതെ പറ്റില്ല എന്ന സ്ഥിതിയാണിപ്പോഴെന്നും അനിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article