കൊല്ലത്ത് 34 ജയില്‍ അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍

ശനി, 8 ഓഗസ്റ്റ് 2020 (18:19 IST)
കോവിഡ്  രോഗവ്യാപനം ഏറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലാ ജയിലില്‍ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 34 അന്തേവാസികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍  50 പേരിലാണ് പരിശോധന നടത്തിയത്. ഇത് ആശങ്ക ഏറ്റിയിരിക്കുകയാണിപ്പോള്‍  സ്രവ പരിശോധനയിലൂടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
 
നേരത്തെ ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയിരുന്നപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. എങ്കിലും സംശയത്തിന്റെ പേരിലാണ് വീണ്ടും സ്രവ പരിശോധന നടത്തിയത്.  മുമ്പ് നടത്തിയ പരിശോധനകളും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ആകെ 97 അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍