കുമ്പളങ്ങിയിൽ ഷമ്മിയാകേണ്ടിയിരുന്നത് ധനുഷ്, ബജറ്റിൽ ഒതുങ്ങാത്തത് കൊണ്ട് ഞാൻ ഏറ്റെടുത്തു: ഫഹദ് ഫാസിൽ

ചൊവ്വ, 19 ജൂലൈ 2022 (14:25 IST)
കുമ്പളങ്ങി നൈറ്റ്സിൽ ഷമ്മിയാകേണ്ടിയിരുന്നത് തമിഴ് താരം ധനുഷ് ആയിരുന്നുവെന്ന് ഫഹദ് ഫാസിൽ. സിനിമയുടെ ബജറ്റിന് അത് താങ്ങാനാവാത്തതിനാലാണ് ഒടുവിൽ താൻ ഷമ്മിയെന്ന കഥാപാത്രമായതെന്നും ഫഹദ് ഫാസിൽ പറയുന്നു. മലയൻ കുഞ്ഞ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.
 
മലയൻ കുഞ്ഞ് എന്ന സിനിമയിലേക്ക് എ ആർ റഹ്മാൻ സംഗീത സംവിധായകനായത് അരവിന്ദ് സ്വാമി വഴിയാണെന്നും ഫഹദ് പറഞ്ഞു. സിനിമ കണ്ട ശേേഷമാണ് റഹ്മാൻ ചിത്രത്തിനായി സംഗീത സംവിധാനം ചെയ്തത്. എനിക്ക് 6 മാസം സമയം വേണമെന്നാണ് റഹ്മാൻ സർ പറഞ്ഞത്. മ്യൂസിക്കിലൂടെ ഇമോഷൻസ് കണക്ട് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഓരോ രംഗവും അവിടുത്തെ പശ്ചാത്തലങ്ങൾപോലും കണക്ട് ചെയ്യുന്നത് ഇതിൽ ഞാൻ നേരിട്ടറിഞ്ഞു. ഒരു തവണ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്താൽ നമ്മൾ പ്രണയത്തിലാകുമെന്നും ഫഹദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍