കമൽ ഹാസന്റെ വിക്രത്തിൽ ബിഗ് ബിയും? അതിഥിവേഷത്തിലെന്ന് റിപ്പോർട്ട്

വ്യാഴം, 24 മാര്‍ച്ച് 2022 (21:30 IST)
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂണിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ കമലിനൊപ്പം വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അമിതാഭ് ബച്ചനും ഒരു വേഷ‌ത്തിലെത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
 
ചിത്രത്തിൽ അമിതാഭ് ബച്ചൻ അതിഥി വേഷത്തിലാകും എത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സിനിമയ്ക്കായി ഒരു ദിവസം കൊണ്ട് അമിതാബ് ബച്ചന്റെ ഭാഗങ്ങൾ ചിത്രീകരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യത്തെ പറ്റി ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മുമ്പ് 1985ൽ റിലീസ് ചെയ്‌ത 'ഗെരാഫ്താർ' എന്ന സിനിമയിൽ കമലഹാസനും ബച്ചനും ഒന്നിച്ച് അഭിനയിച്ചിരുന്നു.
 
ജൂൺ മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.  ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്‍റെ നിര്‍മ്മാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍