VIKRAM MAKING GLIMPSE: ആക്ഷന്‍ മാത്രമല്ല മികച്ചൊരു എന്റ്റര്‍റ്റേനര്‍ കൂടി, റിലീസ് പ്രഖ്യാപിച്ച് വിക്രം, മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 14 മാര്‍ച്ച് 2022 (08:57 IST)
കമല്‍ഹാസന്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍ ചിത്രം വിക്രം റിലീസ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തും. ആക്ഷന്‍ മാത്രമല്ല മികച്ചൊരു  
എന്റ്റര്‍റ്റേനര്‍ കൂടിയാണ് ഈ ചിത്രമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
 
110 ദിവസത്തെ ചിത്രീകരണം വിക്രം ടീം പൂര്‍ത്തിയാക്കിയത് ഈയടുത്താണ്.
കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി,
അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, നരേന്‍, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു പോലീസുകാരനായി വേഷമിടുമെന്ന് പറയപ്പെടുന്നു.
 
രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍