ഓരോ ദിവസവും ഫോട്ടോഷൂട്ടുമായി എത്തുകയാണ് നടി എസ്തര്‍ അനില്‍. കുട്ടി കുപ്പായത്തില്‍ നൃത്തം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്.
നിരവധി താരങ്ങളും എസ്തറിന്റെ ഫോട്ടോസ് ഏറ്റെടുത്തുകഴിഞ്ഞു. തന്നെക്കാള്‍ ഭാരമുള്ള ഗൗണ്‍ ധരിച്ചുകൊണ്ടുള്ള എസ്തറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.44 കിലോ മാത്രം ശരീരഭാരമുള്ള എസ്തര്‍ അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ ആയിരുന്നു.