Mohanlal and Tovino Thomas (Empuraan Trailer)
Empuraan: ലൂസിഫറില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ടൊവിനോ തോമസ് അവതരിപ്പിച്ച ജതിന്‍ രാംദാസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടു സദൃശ്യപ്പെടുത്തിയാണ് ലൂസിഫറില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി അടുത്തുനില്‍ക്കുന്ന കഥാപാത്രമാണ് ജതിന്‍. എന്നാല്‍ എമ്പുരാനിലേക്ക് എത്തുമ്പോള്‍ അങ്ങനെയാണോ?