കേരളത്തില്‍ വേനല്‍ അവധിക്കാലം തുടങ്ങുകയും ഈദ് പെരുന്നാളിനെ തുടര്‍ന്ന് ജിസിസിയില്‍ തുടര്‍ച്ചയായി അവധി ലഭിക്കുകയും ചെയ്യുന്ന ദിവസങ്ങളിലാണ് എംപുരാന്‍ തിയറ്ററുകളിലെത്തുന്നത്. അതിനു പുറമേ ഏപ്രിലില്‍ വിഷു അവധിയും ഉണ്ട്. ഇതെല്ലാം നോക്കിയാണ് മാര്‍ച്ച് 28 നു ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എംപുരാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാന്‍ എത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.