മോഹന്‍ലാലിന്റെ 'നേര്' സിബിഐ സീരിസ് പോലെ ആക്കാന്‍ ആലോചന !

രേണുക വേണു

ശനി, 17 ഓഗസ്റ്റ് 2024 (12:22 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'നേര്'. തിയറ്ററുകളില്‍ വന്‍ വിജയമായ ഈ ചിത്രം സിബിഐ സീരിസ് പോലെ കൂടുതല്‍ ഭാഗങ്ങളായി ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ജീത്തു ജോസഫ് തന്നെയാണ് ഇങ്ങനെയൊരു ആലോചന ഉള്ളതായി വെളിപ്പെടുത്തിയത്. 
 
വിജയമോഹന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ നേരില്‍ അഭിനയിച്ചിരിക്കുന്നത്. വിജയമോഹനെ തേടിയെത്തുന്ന വ്യത്യസ്തമായ കേസുകളെ ഒരു സീരിസ് പോലെ സിനിമകളാക്കാനാണ് ജീത്തു ജോസഫിന്റെ പദ്ധതി. സിനിമയ്ക്കു തിരഞ്ഞെടുക്കുന്ന കഥകളെല്ലാം കേരളത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങള്‍ ആകും. അതിനനുസരിച്ച തിരക്കഥകള്‍ ലഭിച്ചാല്‍ നേരിനു കൂടുതല്‍ ഭാഗങ്ങള്‍ ഉണ്ടായേക്കും. 
 
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് റിലീസായാണ് നേര് തിയറ്ററുകളിലെത്തിയത്. നൂറ് കോടി വേള്‍ഡ് വൈഡ് ബിസിനസ് നേടാന്‍ നേരിനു സാധിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍